കമലിന്റെ അടുത്ത ചിത്രം ബോളിവുഡില്‍

kamal-hassandec8ഉത്തമവില്ലന്‍ എന്ന ചിത്രത്തിന് ശേഷം കമല്‍ ഹാസന്‍ അടുത്തതായി ഒരു ബോളിവുഡ് ചിത്രത്തിലാകും അഭിനയിക്കുക. രാഷ്ട്രീയക്കാരും പണം വെളുപ്പിക്കുന്നവരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഈ ചിത്രത്തിന്റ തിരക്കഥ തയ്യാറാക്കി കഴിഞ്ഞെന്നാണ് മാധ്യമങ്ങള്‍ പുറത്തു വിട്ടിരിക്കുന്ന വിവരം.

2012ല്‍ ഈ ചിത്രം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതാണെങ്കിലും വിശ്വരൂപം എന്ന ചിത്രത്തിന്റെ തിരക്കുകളെ തുടര്‍ന്ന് അത് പിന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ‘അഭി നഹി തോ കഭി നഹി’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വിരേന്ദര്‍ അറോറയും അര്‍ജുന്‍ കെ കപ്പൂറുമായും അടുത്തിടെ കമലുമായി കൂടിക്കാഴ്ച നടത്തുകയും ചിത്രത്തിന്റെ വിഷയം ഉയര്‍ന്നു വന്നിരുന്നു.

ഈ വര്‍ഷം നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. വിദേശത്ത് നിന്നുള്ളവരായിരിക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഇക്കാര്യം അര്‍ജുന്‍ കപ്പൂര്‍ മാദ്ധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top