ജ്യോതിസ്സ് അനുമോദന സദസ്സ് സംഘടിപ്പിച്ചു.

പരപ്പനങ്ങാടി :പരപ്പനങ്ങാടിയിലെ അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന ജി എം എല്‍ പി സ്‌കൂള്‍ പരപ്പനങ്ങാടിയില്‍ ഉപജില്ല ശാസ്‌ത്രോത്സവം നഗരസഭ കലാമേള , കായികമേള എന്നിവയില്‍ പങ്കെടുത്ത് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനം ‘ജ്യോതിസ് ‘ എന്ന പേരില്‍ സംഘടിപ്പിച്ചു.

നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ കൗണ്‍സിലര്‍ സൈതലവി കോയ അധ്യക്ഷത വഹിച്ചു.

കായികമേളയില്‍ നഗരസഭ തലത്തില്‍ മൂന്നാം സ്ഥാനവും ശാസ്ത്രമേളയില്‍ ഉപജില്ലാതലത്തില്‍ മൂന്നാം സ്ഥാനവും സ്‌കൂളിനു നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
സ്‌കൂളിനെ മികച്ച നേട്ടത്തില്‍ എത്തിച്ച അമ്പതോളം വരുന്ന വിദ്യാര്‍ത്ഥികളെയാണ് ചടങ്ങില്‍ അനുമോദിച്ചത്.

നഗരസഭ ഉപാധ്യക്ഷ ബിപി ഷാഹിദ, കൗണ്‍സിലര്‍മാരായ ഷഹര്‍ബാനു, ഫൗസിയ ബേബി അച്യുതന്‍, ഹരിറ എന്നിവര്‍ പങ്കെടുത്തു.

പ്രധാന അധ്യാപിക പിജി മിനി ടീച്ചര്‍,പിടിഎ പ്രസിഡണ്ട് കെ ഷാജി, കെ.പി ഹസ്‌കര്‍, ഇ.കെ കെ ഷാജു, വി.കെ സി കവിത, നജ് വ മെഹ്‌റിന്‍ , ആയിഷ ഫര്‍ഹ, ഹന്ന റിഷാദ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top