HIGHLIGHTS : Jointly inaugurated the construction of the Lock Cum Bridge
തിരൂര്‍-പൊന്നാനി പുഴയില്‍ ഉപ്പുവെള്ളം കയറുന്നത് തടയുക, ജലഗതാഗതം ത്വരിതപ്പെടുത്തുക ഉള്‍പ്പെടെയുള്ള വിവിധോദ്ദേശ്യ പദ്ധതിയായ കൂട്ടായി ലോക്ക് കം ബ്രിഡ്ജിന്റെ നിര്‍മാണോദ്ഘാടനം തവനൂര്‍ എം എല്‍ എ കെ.ടി.ജലീല്‍ നിര്‍വ്വഹിച്ചു. പശ്ചിമ തീര കനാലിന്റെ ഭാഗമായ കോവളം- ബേക്കല്‍ ജലപാതയില്‍ ഉള്‍പ്പെടുന്ന കൂട്ടായി റെഗുലേറ്റര്‍ കം ബ്രിഡ്ജിനു സമീപമാണ് 44.31 കോടി രൂപ ചെലവില്‍ കൂട്ടായി ലോക്ക് കം ബ്രിഡ്ജ് നിര്‍മാണം ആരംഭിക്കുന്നത്.
തിരൂര്‍-പൊന്നാനി പുഴയ്ക്ക് കുറുകെ മംഗലം- കൂട്ടായി പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് നിര്‍മിക്കുന്ന ലോക്ക് കം ബ്രിഡ്ജ് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം. ദേശീയ ജലപാത 3 ആയി പ്രഖ്യാപിക്കപ്പെട്ട കോട്ടപ്പുറം മുതല്‍ കോഴിക്കോട് വരെയുള്ള ഭാഗത്താണ് നിര്‍മാണം.
ദേശീയ ജലപാത നിലവാരത്തിലുള്ള വെസലുകള്‍ കടന്നുപോകുന്ന രീതിയില്‍ 14 മീറ്റര്‍ വീതിയില്‍ മെയിന്‍ ലോക്ക് ചേംബറും ചെറു ബോട്ടുകള്‍ കടന്നുപോകുന്നതിനായി 4.5 മീറ്റര്‍ വീതിയുള്ള ചെറിയ ലോക്ക് ചേംബറുമാണ് പ്രധാന ഭാഗം. കൂട്ടായി-മംഗലം റോഡില്‍ ഗതാഗതത്തിനായി 4.25 മീറ്റര്‍ വീതിയിലും 24.65 മീറ്റര്‍ നീളത്തിലുമുള്ള പാലവും നിര്‍മിക്കും. കൂടാതെ വാച്ച്മാന്‍, ജനറേറ്റര്‍ റൂമുകള്‍ ഉള്‍പ്പെടുന്ന കെട്ടിടവുമുണ്ടാകും.
ജലഗതാഗതം, കുടിവെള്ളം, ജലസേചനം ഇവ ഉറപ്പു വരുത്തുന്നതിനായി 1977 ല്‍ വിഭാവനം ചെയ്ത ഈ പദ്ധതി വിവിധ കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ജനങ്ങളുടെ കാലങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമമാകുക.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു. സൈനുദ്ധീന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി.കുഞ്ഞുട്ടി, പഞ്ചായത്തംഗങ്ങളായ ഇ. അഫ്‌സല്‍, പി.കെ. സലീന, ഫൗസിയ നാസര്‍, നിഷ രാജീവ്, സി.എം.റംല ടീച്ചര്‍,എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ. അജ്മല്‍, കൂട്ടായി അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.എം. അഹമ്മദലി,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ റസ്‌റ കളപ്പാടന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു