Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : Jobs

പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഫെലോ ഒഴിവ്
തിരുവനന്തപുരം ശാന്തിനഗറിലെ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു റിസർച്ച് ഫെലോയുടെ താൽക്കാലിക ഒഴിവുണ്ട്. ഒരു വർഷത്തേക്കാണ് കരാർ നിയമനം. പ്രതിമാസ വേതനം 20,000 രൂപ. മാനവിക വിഷയങ്ങളിൽ 50 ശതമാനത്തിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായം 01.01.2022ന് 35 വയസ് കവിയരുത് (എസ്.സി./എസ്.ടി, ഒ.ബി.സി വിഭാഗത്തിലുള്ളവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും). മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഭാഷാ പരിജ്ഞാനവും, കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയ യോഗ്യതകളാണ്. പ്രോജക്ടുകളിലും, ഗവേഷണ പ്രവൃത്തികളിലുമുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും. താത്പര്യമുള്ളവർ 23ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് അപേക്ഷയും, വിശദമായ ബയോഡേറ്റയും, പ്രായം വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ അയയ്ക്കണം. അപേക്ഷകൾ രജിസ്ട്രാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ്, ബിൽഡിംഗ് നം.32, ടി.സി.81-1051, ശാന്തിനഗർ, തിരുവനന്തപുരം -695001, എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0471-2339266, വിശദാംശങ്ങൾക്ക്: www.ipaffairs.org.

എക്‌സിക്യൂട്ടീവ് അക്കൗണ്ട്‌സ് ഒഴിവ്
സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് മുഖേന കെ.എസ്.ആർ.ടി.സി -സ്വിഫ്റ്റിൽ എക്‌സിക്യൂട്ടീവ് അക്കൗണ്ട്‌സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. വിശദവിവരങ്ങൾക്ക്: www.cmdkerala.net.

sameeksha-malabarinews

ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി (വനിത) തസ്തികയിൽ രണ്ട് ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തും. താൽപര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽവിലാസം എക്‌സ്പീരിയൻസ്, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ പകർപ്പ് എന്നിവ സഹിതം 14ന് രാവിലെ 11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്‌സ് വിജയിച്ചിരിക്കണം. രജിസ്‌ട്രേഷൻ രാവിലെ 10ന് ആരംഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!