
ഡ്രൈവര്‍ നിയമനം
സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് ഓഫീസില്‍ നിലവില്‍ ഒഴിവുള്ള ഡ്രൈവര്‍ തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള അഭിമുഖം ജനുവരി ഏഴിന് രാവിലെ 10 ന് സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ നടക്കും. 50 വയസ് കവിയാത്ത ഏഴാം ക്ലാസ് പാസായ, എല്‍.എം.വി. ഡ്രൈവിങ് ലൈസന്‍സും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളും അവയുടെ പകര്‍പ്പും ബയോഡാറ്റയുമായി കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ 04832736953.
ഡ്രോയിങ് ടീച്ചര്‍ അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഡ്രോയിങ് ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നം.079/2024) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 8, 9, 14, 15, 16 തീയതികളില്‍ മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ എന്നിവ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൌണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശിച്ച പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
പാരമ്പര്യേതര ട്രസ്റ്റി നിയമനം: അപേക്ഷ ക്ഷണിച്ചു
പൊന്നാനി താലൂക്കിലെ ചമ്പ്രമാണം ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമതം ആചരിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 30 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ തിരൂരുള്ള ഓഫിസില്‍ ലഭിക്കണം. അപേക്ഷാ ഫോമും മറ്റ് വിശദവിവരങ്ങളും മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ, വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലോ ലഭിക്കും. ഫോണ്‍-0494 2431066
പാരമ്പര്യേതര ട്രസ്റ്റി നിയമനം: അപേക്ഷ ക്ഷണിച്ചു
അങ്ങാടിപ്പുറം തളി ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമതം ആചരിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 30 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ തിരൂരുള്ള ഓഫിസില്‍ ലഭിക്കണം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ ലഭ്യമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




