തൊഴിലവസരങ്ങൾ

ലാബ് ടെക്‌നീഷ്യന്‍ അഭിമുഖം

വട്ടംകുളം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 16 ന് രാവിലെ 10ന് വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഡി.എം.ഇ അപ്രൂവ്ഡ് ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി/ബാച്ചിലര്‍ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി എന്നീ യോഗ്യതയുള്ള കേരള പാരാമെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍/അംഗീകൃത ആശുപത്രികളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണയുണ്ട്. അപേക്ഷകര്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. യോഗ്യരായവര്‍ അസ്സല്‍ രേഖകളുമായി അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍0: 0494 2689820.

വി.എച്ച്.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അധ്യാപക ഒഴിവ്

പുല്ലാനൂര്‍ ഗവ. വി.എച്ച്.എസ്. സ്‌കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ (കംപ്യൂട്ടര്‍ സയന്‍സ്) തസ്തികയിലേക്കുള്ള നിയമനത്തിനായുള്ള അഭിമുഖം സെപ്റ്റംബര്‍ 11 ന് രാവിലെ 9.30 ന്
നടക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ മുമ്പാകെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.ഫോണ്‍: 9446284497.

ഡോക്ടര്‍ നിയമനം

നിറമരുതൂര്‍ ഗ്രാമ പഞ്ചായത്തിലെ തേവര്‍ക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതാനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 16 ന് രാവിലെ 10ന് തേവര്‍ക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top