തൊഴിലവസരങ്ങൾ

ഡോക്ടര്‍ നിയമനം
പൂക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എല്‍.എസ്.ജി.ഡി മുഖേന  നടത്തുന്ന സായാഹ്ന ഒ.പിയിലേക്ക് ഡോക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മെയ് 22ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ടി.സി.എം.സി രജിസ്ട്രേഷന്‍, എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0483 2774860.

സൈക്കോളജിസ്റ്റ് നിയമനം
തവനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് കോളെജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദ(എം.എ, എം.എസ്.സി)മാണ് യോഗ്യത. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കല്‍ കൗണ്‍സലിംഗ് മേഖലയിലെ പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുളള കൗണ്‍സലിംഗ് ഡിപ്ലോമ എന്നിവ അഭികാമ്യം. മെയ് 22ന് രാവിലെ 10.30ന് കോളജില്‍ അഭിമുഖം നടക്കും. ഫോണ്‍: 9188900204.

വീഡിയോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍ നിയമനം
സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്)യുടെ സ്പെഷ്യല്‍ സ്ട്രാറ്റജി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടീമിന്റെ ‘എന്റെ കേരളം’ പ്രോജക്ടിലേക്കായി താല്‍കാലിക കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വീഡിയോഗ്രാഫര്‍ (പ്രൊഡക്ഷന്‍ സ്പെഷ്യലിസ്റ്റ്), ഒരു വീഡിയോ എഡിറ്റര്‍ എന്നിവരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികളുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ വിശദ വിവരം www.cdit.orgwww.careers.cdit.org എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.careers.cdit.org എന്ന വെബ് സൈറ്റ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി. മെയ് 23.

അധ്യാപക നിയമനം
മഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. അറബിക് (സീനിയര്‍), ഇംഗ്ലീഷ്, സോഷ്യോളജി (ജൂനിയര്‍) തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 20ന് രാവിലെ പത്തിനും ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്(ജൂനിയര്‍) തസ്തികകളിലേക്കുള്ള അഭിമുഖം ഉച്ചക്ക് രണ്ടിനും നടക്കും. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 04832762244.

 

Share news
error: Content is protected !!
Scroll to Top