
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 27ന് രാവിലെ പത്ത് മുതല്‍ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴില്‍ മേള സംഘടിപ്പിക്കും.
നാലോളം കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ ഡ്രൈവര്‍, സോഫ്റ്റ്വെയര്‍ ഡവലപ്പര്‍, കരിയര്‍ അഡ്വൈസര്‍, പൈതണ്‍ ഡവലപ്പര്‍, ഗ്രാഫിക് ഡിസൈനര്‍, വീഡിയോ എഡിറ്റര്‍, അക്കൗണ്ടന്റ്, ടെലി കോളര്‍ എന്നീ തസ്തികകളടക്കം 200 ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാവണം. പങ്കെടുക്കുന്നവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍: 0483 2734737, 8078 428 570.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




