ജെഎന്‍യു സര്‍വ്വകലാശാലയില്‍ ഗുണ്ടാ വിളയാട്ടം;വ്യാപക പ്രതിഷേധം

ന്യൂദല്‍ഹി: ജെഎന്‍യു സര്‍വ്വകലാശാലയില്‍ ഇന്നലെ രാത്രിയില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധം.

ഇന്നലെ രാത്രിയാണ് ജെഎന്‍യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം ഉണ്ടായത്. ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റ് അയ്‌ഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

മുഖംമൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ച് വിട്ടത്. ചുറ്റികയും മാരകായുധങ്ങളുമായാണ് അക്രമി സംഘ ഇവിടെ എത്തി ആക്രമണം നടന്നത്.

അതെസമയം രാജ്യത്തെ ഏറ്റവും മികച്ച കലാലയത്തില്‍ ഇത്തരമൊരു അക്രമം നടന്നിട്ടും ദല്‍ഹി പൊലീസ് ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

Related Articles