Section

malabari-logo-mobile

ജിഷ കൊലക്കേസ്‌; പ്രതി അമിറുല്‍ ഇസ്ലാമിനെ 30 വരെ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു

HIGHLIGHTS : കൊച്ചി: ജിഷ കൊലപാതക കേസിലെ പ്രതി അമിറുള്‍ ഇസ്‌ലാമിനെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഈ മാസം 30 വരെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമാ...

jishaകൊച്ചി: ജിഷ കൊലപാതക കേസിലെ പ്രതി അമിറുള്‍ ഇസ്‌ലാമിനെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഈ മാസം 30 വരെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 30 ന് വൈകിട്ട് 4. 30 വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അമിറുളിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്.

അതേസമയം പ്രതിയുടെ ചിത്രം പുറത്തുപോകാതിരിക്കാന്‍ പൊലീസ് കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി. നേരത്തെ ചില മാധ്യമങ്ങള്‍ക്ക് അമിറുളിന്റെ ചിത്രം ലഭിച്ചിരുന്നു. അമിറുളിനെ പൊലീസ് ആലുവ പൊലീസ് ക്ലബ്ബിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുപോയി.

sameeksha-malabarinews

ഇന്ന് രാവിലെ വന്‍സുരക്ഷാ സന്നാഹത്തോടെ മുഖംമറച്ചായിരുന്നു അമിറുളിനെ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി പ്രതിയോട് എന്തെങ്കിലും പരാതിയുണ്ടോ എന്ന അന്വേഷിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. പൊലീസ് കസ്റ്റഡിയില്‍ വിടുന്നതിന് എതിര്‍പ്പുണ്ടോ എന്ന ചോദ്യത്തിനും ഇല്ലെന്ന് മറുപടി നല്‍കി. തന്റെ നാട്ടില്‍ പോകണമെന്ന ആവശ്യം മാത്രമാണ് അമിറുള്‍ കോടതിയില്‍ ഉന്നയിച്ചത്. പൊലീസ് തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്നും അമിറുള്‍ കോടതിയില്‍ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!