Section

malabari-logo-mobile

ജിഷ വധക്കേസ്‌; തിരിച്ചറിയല്‍ പരേഡിന്‌ അനുമതി

HIGHLIGHTS : കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പിടിയിലായ അസം സ്വദേശി അമീറുള്‍ ഇസ്ലാമിന്റെ തിരിച്ചറിയല്‍ പരേഡ്‌ നടത്താന്‍ കോടതി അനുമതി നല്‍കി. ആലുവ റൂറ...

കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പിടിയിലായ അസം സ്വദേശി അമീറുള്‍ ഇസ്ലാമിന്റെ തിരിച്ചറിയല്‍ പരേഡ്‌ നടത്താന്‍ കോടതി അനുമതി നല്‍കി. ആലുവ റൂറല്‍ എസ്പി ഉണ്ണിരാജന്‍ നല്‍കിയ അപേക്ഷയില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിന് അനുമതി നല്‍കിയത്.

കാക്കനാട് ജില്ലാ ജയിലിനുള്ളില്‍ വെച്ചായിരിക്കും തിരിച്ചറിയല്‍ പരേഡ് നടത്തുക. മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ആയിരിക്കും പരേഡ്. പരേഡ് നടത്തുന്ന തീയതി മജിസ്‌ട്രേറ്റ് തീരുമാനിക്കും. ജിഷയുടെ അമ്മ രാജേശ്വരി, സഹോദരി ദീപ, സമീപവാസികള്‍, പ്രതി താമസിച്ചിരുന്ന ലോഡ്ജ് ഉടമ, കൂടെ താമസിച്ചവര്‍, ചെരുപ്പ് കടക്കാരന്‍,കരാറുകാരന്‍ എന്നിവരെ തിരിച്ചറിയല്‍ പരേഡില്‍ ഹാജരാക്കിയേക്കും. തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്.

sameeksha-malabarinews

ഇന്നലെ കോടതിയില്‍ ഹാജരാക്കിയഅമീറുള്‍ ഇസ്‌ലാമിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ജയിലില്‍ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കനത്ത സുരക്ഷയിലാണ് സെല്ലില്‍ പ്രതിയെ പാര്‍പ്പിച്ചിരിക്കുന്നത്. സെല്ലില്‍ ഒറ്റക്ക് പാര്‍പ്പിച്ചിരിക്കുന്ന ഇയാള്‍ 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കും. സെല്ലിന് പ്രത്യേക പൊലീസ് കാവലും സിസിടിവി നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!