മോഹന്‍ ചാലിയം
ചാലിയം:ബേപ്പൂര്‍-ചാലിയം കടവില്‍ ജങ്കാര്‍ സര്‍വിസ് പുനരാരംഭിക്കുന്നു. കൊച്ചിയില്‍നിന്ന് പുതിയ ജങ്കാര്‍ അടുത്ത ദിവസം എത്തും. വിവിധ വകുപ്പുകളില്‍നിന്ന് അനുമതി ലഭിക്കുകയും കാലാവസ്ഥ അനുകൂലമാവുകയും ചെയ്താല്‍ ജങ്കാര്‍ സര്‍വ്വീസ് ഉടന്‍ ആരംഭിക്കും. സുരക്ഷാക്രമീകരണങ്ങളിലെ അപാകതയും പഴക്കംചെന്ന ജങ്കാറിന്റെ അപകട ഭീതിയും മുന്നില്‍കണ്ട്, തുറമുഖവകുപ്പ് രണ്ടര മാസം മുമ്പ് നിലവിലെ സര്‍വിസ് നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയായിരുന്നു.
ജങ്കാറിന്റെ ചുമതലയുള്ള കടലുണ്ടി ഗ്രാമപഞ്ചായത്ത്, ബദദല്‍ സംവിധാനം ഏര്‍പ്പെടുത്താത്തതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
കൊച്ചിയില്‍നിന്നു വരുന്ന പുതിയ ജങ്കാറിനൊപ്പം നിലവില്‍ സര്‍വിസ് നടത്തിയിരുന്ന ജങ്കാറും അറ്റകുറ്റപ്പണിക്ക് ശേഷം ബേപ്പൂര്‍-ചാലിയം കടവില്‍ സര്‍വിസ് നടത്തുമെന്നാണ് വിവരം. രണ്ടു ജങ്കാറുകള്‍ സര്‍വിസ് നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് ഏറെ സമയലാഭം ഉണ്ടാകും. ജങ്കാറില്‍ അഞ്ച് മിനിറ്റുകൊണ്ട് അക്കരെ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ യാത്രക്കാര്‍ 11 കിലോമീറ്റര്‍ ദൂരം റോഡ് മാര്‍ഗം ചുറ്റിസഞ്ചരിച്ചാണ് യാത്ര ചെയ്യുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു





