Section

malabari-logo-mobile

പാവപ്പെട്ടവരുടെ ക്ഷേമമായിരുന്നു ജയലളിതയുടെ സ്വപനം: പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കര്

HIGHLIGHTS : പരപ്പനങ്ങാടി പാവപ്പെട്ടവരുടെ ക്ഷേമമായിരുന്നു ജയലളിതയുടെ സ്വപ്‌നമെന്നും അതിന് വേണ്ടി അവര്‍ എന്തും സമര്‍പ്പിക്കാനുള്ള ഇച്ഛാശക്തി അവര്‍ക്കുണ്ടായിരുന്ന...

jaya-lalitha-unnik

പരപ്പനങ്ങാടി പാവപ്പെട്ടവരുടെ ക്ഷേമമായിരുന്നു ജയലളിതയുടെ സ്വപ്‌നമെന്നും അതിന് വേണ്ടി അവര്‍ എന്തും സമര്‍പ്പിക്കാനുള്ള ഇച്ഛാശക്തി അവര്‍ക്കുണ്ടായിരുന്നെന്നും പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കര്‍. ജയലളിതയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന ഉണ്ണികൃഷ്ണപണിക്കര്‍ വളരെയധികം ഞടുക്കത്തോടെയാണ് ജയലളിതയുടെ മരണവാര്‍ത്ത കേട്ടത്. അവരുടെ മരണം താന്‍ നേരത്തെ പ്രവചിച്ചിരുന്നില്ലെങ്ങിലും ജയലളിതയുടെ സമയം അത്ര നല്ലതല്ലെന്ന് പ്രവചിച്ചിരുന്നെന്ന് പണിക്കര്‍ മലബാറി ന്യുസിനോട് പറഞ്ഞു.
എന്നാല്‍ പലരും കരുതുന്ന പോലെ ജയലളിതയുടെ പാര്‍ട്ടിയായ എഐഡിഎംകെ അവരുടെ വിയോഗത്തോടെ തളരില്ലെന്നും, ജയലളിത എംജിആറിനെ പോലെ തമിഴ്ജനതയടെ മനസ്സില്‍ നക്ഷത്രമായി നില്‍ക്കുമെന്നും ഉണ്ണികൃഷ്ണപണിക്കര്‍ പറഞ്ഞു.
കടുത്ത ദുഖം അനുഭവിക്കുമ്പോഴും പണിക്കര്‍ ഇന്നും തന്റെ തൊഴിലില്‍ വളരെ സക്രിയനായിരുന്നു. തിരുരിനടുത്ത കേരളാധ്വീശ പുരം ക്ഷേത്രത്തില്‍ തുടങ്ങി വെച്ച അഷ്ടമംഗല്യപ്രശ്‌നം പുര്‍ത്തിയാക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം.
ജയലളിതയുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ണികൃഷ്ണപണിക്കര്‍ക്ക് ഉണ്ടായിരുന്നത്. പണിക്കരുടെ നിര്‍ദ്ദേശപ്രകാരം അവര്‍ തിരുര്‍ ആലത്തിയുര്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുകയും പല പുജകളും ചെയ്തിരുന്നു. ജയലളിതയുടെ തോഴി ശശികല നിരവധി തവണ പരപ്പനങ്ങാടിയിലെത്തയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!