Section

malabari-logo-mobile

ജനുവരി മുതല്‍ ഖത്തറിലെ പണവിനിമയ സ്ഥാപനങ്ങളില്‍ പുതിയ ഇന്ത്യന്‍ നോട്ടുകള്‍ ലഭിക്കും

HIGHLIGHTS : ദോഹ: 500, 2000 രൂപയുടെ പുതിയ നോട്ടുകള്‍ ജനുവരിമുതല്‍ ഖത്തറിലെ പണവിനിമയ സ്ഥാപനങ്ങളില്‍ ലഭ്യമായിതുടങ്ങുമെന്ന് റിപ്പോര്‍ട്ട്. 2017 ന്റെ തുടക്കം മുതല്‍...

ദോഹ: 500, 2000 രൂപയുടെ പുതിയ നോട്ടുകള്‍ ജനുവരിമുതല്‍ ഖത്തറിലെ പണവിനിമയ സ്ഥാപനങ്ങളില്‍ ലഭ്യമായിതുടങ്ങുമെന്ന് റിപ്പോര്‍ട്ട്. 2017 ന്റെ തുടക്കം മുതല്‍ പുതിയ ഇന്ത്യന്‍ നോട്ടുകള്‍ ഖത്തറില്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് പ്രമുഖ പണവിനിമയ സ്ഥാപനമായ അല്‍മനയിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ദുബായ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ ശാഖകള്‍ വഴി നിയമാനുസൃതമായാണ് നോ്ട്ടുകള്‍ ഖത്തറിലെത്തുന്നത്.

ഇന്ത്യ സന്ദര്‍ശിച്ചെത്തിയ വിനോദ സഞ്ചാരികളില്‍നിന്ന് പുതിയ നോട്ടുകള്‍ ലഭിച്ചിരുന്നെങ്കിലും അവ ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ളത്രയും തികയുമായിരുന്നില്ല. ഇതേ ത്തുടര്‍ന്ന് കൂടുതല്‍ അളവില്‍ പുതിയ പണം ലഭിക്കാന്‍ നിയമപരമായ മാര്‍ഗത്തിലൂടെ നടത്തിയ ശ്രമങ്ങളാണ് പണമെത്തിക്കുന്നതിന് വഴിവെച്ചിരിക്കുന്നത്.

sameeksha-malabarinews

ഇന്ത്യന്‍ സര്‍ക്കാരില്‍നിന്നുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് വിവരം പുറത്തുവിടുന്നതെന്നും അല്‍സമാന്‍ എക്‌സ്‌ചേഞ്ചിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പുതിയ ഇന്ത്യന്‍ നോട്ടുകള്‍ എണ്ണുന്നതിനായി പഴയ കൗണ്ടിങ് മെഷീനുകള്‍ പര്യാപ്തമല്ല. അതേസമയം, പുതിയ നോട്ടുകളുടെ വരവ് പണവിനിമയ സ്ഥാപനങ്ങളുടെ വ്യാപാരത്തിന് അനുകൂലമാണെങ്കിലും പ്രവാസികളെ സംബന്ധിച്ച് കൈവശമുള്ള പഴയ നോട്ടുകള്‍ എങ്ങനെ മാറിയെടുക്കുമെന്ന വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!