ജനശതാബ്ദി, വേണാട്‌ എക്‌സ്‌പ്രസ്സുകള്‍ റദ്ദാക്കില്ല

തിരുവനന്തപുരം : ജനശതാബ്ദി, വേണാട്‌ ട്രെയിനുകള്‍ റദ്ദാക്കാനുള്ള തീരുമാനത്തില്‍ നിന്നും റെയില്‍വേ പിന്‍മാറി. കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ നിലവിലുള്ള ട്രെയിനുകള്‍ റദ്ദാക്കി, ഇപ്പോള്‍ ഓടിക്കൊണ്ടിരി്‌ക്കുന്ന സ്‌പെഷ്യല്‍ ട്രെയിനുകളില്‍ ഉള്‍പ്പെട്ട കേരളത്തില്‍ സര്‍വ്വീസ്‌ നടത്തുന്ന ജനശതാബ്ദി, വേണാട്‌ ട്രെയിനുകള്‍ സെപ്‌റ്റംബര്‍ 11 മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യാത്രക്കാരുടെ കുറവ്‌ മൂലമാണ്‌ ഈട്രെയിനുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചത്‌. എന്നാല്‍ ഇത്തരത്തിലൊരു തീരുമാനം വന്നതോടെ സംസ്ഥാന സര്‍ക്കാരടക്കം ജനപ്രതിനിധികളും യാത്രക്കാരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

ഓണത്തിന്‌ മുന്‍പുള്ള യാത്രക്കാരുടെ കണക്ക്‌ വെച്ചാണ്‌ വണ്ടികള്‍ ക്യാന്‍സലാക്കാന്‍ തീരുമാനിച്ചത്‌. എന്നാല്‍ ഓണത്തിന്‌ ശേഷം യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു.

തിരുവനന്തപുരത്ത്‌ നിന്ന്‌ മലബാറിലേക്ക്‌ ആകെ ഓടിയിരുന്ന ട്രെയിനുകളായിരുന്നു ഇവ.

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •