ദിലീപിന്‌ സുരാജിന്റെ ശബ്ദം മാത്രം മതി

26-1424894919-ivan-maryada-ramanഒത്തിരി ചിത്രങ്ങളില്‍ ദിലീപിന്റെ സന്തതസഹചാരിയായ സുരാജ് വെഞ്ഞാറാംമൂട് അഭിനയിച്ചിട്ടുണ്ട്. ഇത്തവണ സുരാജില്ല, പക്ഷെ സുരാജിന്റെ ശബ്ദമുണ്ടാവും. കാര്യ വ്യക്തമാക്കാം. തെലുങ്കിലെ സൂപ്പര്‍ സംവിധായകനായ രാജമൗലി ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഇവന്‍ മര്യാദ രാമന്‍.

തെലുങ്കിലെ മര്യാദ രാമന്‍ എന്ന ചിത്രത്തിന്റെ റീമേക്കായ ഇവന്‍ മര്യാദ രാമനില്‍ ദിലീപിന്റെ സന്തത സഹചാരിയുടെ വേഷം ചെയ്യുന്നത് ഒരു സൈക്കിളാണ്. ചിത്രത്തിന്റെ പോസ്റ്റ്‌റുകളിലെല്ലാം ഇതിനോടകം ആ സൈക്കിളിനെ നിങ്ങള്‍ കണ്ടതാവും. ടൈറ്റില്‍ ഡിസൈനിങിലും സൈക്കിളിന്റെ ആകര്‍ഷണമുണ്ട്.

ഒരു കഥാപാത്രത്തിന് തുല്യമാണ് ചിത്രത്തില്‍ ഈ സൈക്കിള്‍. നിര്‍ണായകമായ ഒരു റോളും ഈ സൈക്കിളിനുണ്ട്. ഈ സൈക്കിള്‍ ദിലീപിനോട് സംസാരിക്കും. അതും ദേശീയ പുരസ്‌കാര ജേതാവായ സുരാജ് വെഞ്ഞാറാം മൂടിന്റെ ശബ്ദത്തില്‍. സുരാജാണ് സൈക്കിളിന് ശബ്ദം നല്‍കുന്നത്.

Share news
error: Content is protected !!
Scroll to Top