വള്ളിക്കുന്ന്: ലോക നാടക ദിനത്തില്‍ ഇപ്റ്റ മലപ്പുറം ജില്ലാ കമ്മിറ്റി കാര്‍ണിവല്‍ നാടകം സംഘടിപ്പിച്ചു. രാവിലെ 11മണി മുതല്‍ മിയാമി ഇക്കോ ടൂറിസം ബാലാത്തിരുത്തിയില്‍ നടന്ന ചടങ്ങില്‍ നിരവധി നാടക കലാകാരന്‍മാര്‍ ഒത്തുകൂടി.
പ്രശസ്ത കവിയും , സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായ എം എം സചീന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. ഇപ്റ്റ ജില്ലാ വൈസ് പ്രസിഡന്റ് ദാമോദരന്‍ പള്ളീരി അദ്ധ്യക്ഷത വഹിച്ചു. ഇപ്റ്റ ദേശീയ സമിതി അംഗം കെ.പുരം സദാനന്ദന്‍ , ഇപ്റ്റ സംസ്ഥാന സെക്രട്ടറി എ.പി അഹമ്മദ് , ജില്ലാസെക്രട്ടറി രമേശന്‍ ചങ്ങനാശ്ശേരി, ദാമോദരന്‍, എം.എം മഠത്തില്‍ , വി എന്‍ ശോഭന , സി കെ അജയകുമാര്‍ ,രമേശന്‍ പാറപ്പുറവന്‍ , എ.പി സുധീശന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.
സുബമണ്യന്‍ അരിയല്ലൂരിന്റെ നേതൃതത്തില്‍ 4 കാര്‍ണിവല്‍ നാടകങ്ങള്‍ അവതരിപ്പിച്ചു. ശോഭന വള്ളിക്കുന്ന്, കെ എം രഘുനാഥ്, എം കാര്‍ത്തികേയന്‍, പുരുഷു മാസ്റ്റര്‍, എം.സി ശിവദാസന്‍ , സെയ്ത് മമ്മാദി പാറ, കെ എം ഹരിദാസന്‍, ഉഷ, രമേശന്‍ ചങ്ങനാശേരി, കുറ്റൂര്‍ മധു, ഹാജിറ, എന്നിവര്‍ അഭിനയിച്ചു. അഭിശങ്കര്‍ ഷാജി, കെ വി സജീവന്‍, ചന്ദ്രന്‍ കണ്ണഞ്ചേരി,തുടങ്ങിയവര്‍ പങ്കെടുത്തു.
ഇപ്റ്റ മലപ്പുറം ജില്ലാ ഭാവി പരിപാടികള്‍ എ.പി അഹമ്മദ് അവതരിപ്പിച്ചു
ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി വൈകീട്ട് 5 മണിക്ക് ക്യാമ്പ് അവസാനിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




