പരപ്പനങ്ങാടി: ”സ്ത്രീ സ്വത്വം’ എന്ന പേരില്‍ നടത്തിയ പരിപാടി പരപ്പനങ്ങാടി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാന്‍ ഉദ്ഘാടനം ചെയ്തു. കവയത്രി വിജിഷ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി.
സുഭാഷ് ആബേല്‍. കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നിഷിലി അധ്യക്ഷയായി (മദര്‍ പി.ടി.എ പ്രസിഡന്റ). പ്രിന്‍സിപ്പാള്‍ ബിന്ധ്യ മേരി ജോണ്‍ ആമുഖ പ്രഭാഷണം നടത്തി.
ചടങ്ങില്‍ ഡോ.റെജീന മുനീര്‍ (നഹാസ് ഹോസ്പിറ്റല്‍),സുഹറ പി.പി. (സി.ഡി.എസ്. ചെയര്‍പേഴ്സണ്‍, കുടുംബശ്രീ) വിമല ദേവി (റിട്ട. എസ്.ഐ) അഡ്വ. കൃപാലിനി (പരപ്പനങ്ങാടി മുന്‍. കോടതി) സ്മിത അത്തോളി (ജേര്‍ണലിസ്റ്റ്) വിജിഷ വിജയന്‍, ഷഹര്‍ബാന്‍ എന്നിവരെ ആദരിച്ചു.
സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ പഖ്യാപനം കൗണ്‍സിലര്‍ തുടിശേരി കാര്‍ത്തികേയന്‍ നിര്‍വഹിച്ചു.
റെനീറ്റ ഷെറിന ശെല്‍വരാജ് (എച്ച്.എം, ബി.ഇ.എം) ,സജീഷ് (എച്ച്എംബി ഇ എം എല്‍ പി ), നൗഫല്‍ ഇല്ല്യന്‍ (പി.ടി.എ പ്രസിഡന്റ് )എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ആമിന ഷിഫ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ചരിത്ര ചിത്ര പ്രദര്‍ശനം. ഫ്‌ലാഷ് മോബ്, സംവാദം. എന്നിവയും നടന്നു.




