HIGHLIGHTS : International Women's Day celebrated
പരപ്പനങ്ങാടി : അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്റര്‍ ‘സ്ത്രീകളും തൊഴിലിടവും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പുത്തന്‍ പീടിക പുളിക്കലകത്ത് പ്ലാസയില്‍ നടന്ന ചടങ്ങ് പരപ്പനങ്ങാടി നഗരസഭ ഡിവിഷന്‍ കൗണ്‍സിലര്‍ ഫൗസിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സെമിനാര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരതമ്യ സാഹിത്യ പഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രീകല മുല്ലശ്ശേരി
ക്ലാസ് എടത്തു. സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു
സെന്റര്‍ കോഡിനേറ്റര്‍ ടി.ജിഷ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി. ടി. എ പ്രസിഡന്റ് നൗഫല്‍ ഇല്യന്‍ അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ പി. ഹംസിറ, കെ. തുളസി, അക്ഷയ എന്നിവര്‍ സംസാരിച്ചു. അധ്യാപിക ടി. കെ രജിത നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു