കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ബോട്ടണി പഠനവകുപ്പില്‍ ദേശീയസെമിനാര്‍

HIGHLIGHTS : Calicut University News; National Seminar in the Department of Botany Studies

ബോട്ടണി പഠനവകുപ്പില്‍ ദേശീയസെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വിരമിക്കുന്ന സീനിയര്‍ പ്രൊഫസര്‍ ഡോ. ജോണ്‍ തോപ്പിലിനോടുള്ള ആദരസൂചകമായി സംഘടിപ്പിച്ച ദേശീയ സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുപ്പത് വര്‍ഷത്തെ അധ്യാപനത്തിന് ശേഷം ബോട്ടണി പഠനവകുപ്പില്‍ നിന്നാണ് ഡോ. ജോണ്‍ തോപ്പില്‍ വിരമിക്കുന്നത്. സര്‍വകലാശാലയിലെ ഗ്രീന്‍ കമ്മിറ്റിയുടെ കണ്‍വീനറാണ് ഇദ്ദേഹം. തമിഴ്‌നാട് പാളയംകോട്ടെ സേവ്യര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഫാ. ഡോ. എസ്.ജെ. ഇഗ്നാസി മുത്തു, ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍, ഹൈദരാബാദ് സൊര്‍ഗം റിസര്‍ച്ചിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കെ. ഹരിപ്രസന്ന, കേരള സര്‍വകലാശാലാ ബോട്ടണിപഠനവകുപ്പിലെ പ്രൊഫസര്‍ ഡോ. ഇ.എ. സിറിള്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ഡോ. എം. ഷാമിന നന്ദി പറഞ്ഞു.

sameeksha-malabarinews

സ്പെഷ്യൽ പരീക്ഷ

മലപ്പുറം കാളികാവ് ഡക്സ്ഫോർഡ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഒന്നാം സെമസ്റ്റർ ( CBCSS UG – 2023 പ്രവേശനം ) ബി.എ. ഇക്കണോമിക്സ് വിത് ഫോറിൻ ട്രേഡ് വിദ്യാർഥികൾക്കുള്ള നവംബർ 2023 കോംപ്ലിമെന്ററി കോഴ്സ് പേപ്പർ PSY1C05 / PSY2C05 – Psychological Process റഗുലർ സ്പെഷ്യൽ പരീക്ഷ പുനഃ ക്രമീകരിച്ചത് പ്രകാരം മെയ്  19-ന് നടക്കും. സമയം ഉച്ചക്ക് 1.30 മുതൽ വൈകീട്ട് 4 മണി വരെ.

പരീക്ഷാഫലം

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( CU – IET ) ഏഴാം സെമസ്റ്റർ ബി.ടെക്. (2019 പ്രവേശനം) നവംബർ 2023, (2020 പ്രവേശനം) ഏപ്രിൽ 2024, (2021 പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

ബി.ടെക്. ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

ഏഴാം സെമസ്റ്റർ (2004 മുതൽ 2008 വരെ പ്രവേശനം) ബി.ടെക്. ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!