വന്‍ നിക്ഷേപ സാധ്യതകള്‍ തുറന്നിട്ട് അന്താരാഷ്ട്ര കായിക ഉച്ചകോടി

സംസ്ഥാനത്തെ കായിക മേഖലയില്‍ വന്‍ നിക്ഷേപ സാധ്യതകള്‍ തുറന്നിട്ട് അന്താരാഷ്ട്ര കായിക ഉച്ചകോടി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ വിവിധ കമ്പനികള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദീകരിച്ചു.

കായിക രംഗത്ത് വന്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കൊച്ചിയില്‍ 750 കോടി മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന കൊച്ചിന്‍ സ്‌പോര്‍ട്‌സ് സിറ്റിയാണ് ഇതില്‍ പ്രധാനം. സ്റ്റേഡിയം, പരിശീലന കേന്ദ്രം, വാട്ടര്‍ ഗെയ്മിങ് സോണ്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഇതില്‍ ഉണ്ടാകും. മറ്റൊരു പ്രമുഖ കമ്പനിയായ ഗ്രൂപ്പ് മീരാന്‍ ഫുട്‌ബോള്‍ മേഖലയില്‍ 800 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. 8 ഫുട്‌ബോള്‍ സ്റ്റേഡിയം, 4 പരിശീലന കേന്ദ്രങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക. കായിക താരങ്ങള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള സ്‌പോര്‍ട്‌സ് വില്ലേജ് പദ്ധതി തിര്‍ട്ടീന്‍ ഫൗണ്ടേഷനും അവതരിപ്പിച്ചു.

ഫുട്‌ബോളര്‍ സികെ വിനീതിന്റെ നേതൃത്വത്തിലാണ് തേര്‍ടീന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. കൊച്ചിയില്‍ 650 കോടി ചെലവില്‍ സ്‌പോര്‍ട്‌സ് സിറ്റി സ്ഥാപിക്കാനാണ് മറ്റൊരു കമ്പനി ആയ ലോര്‍ഡ്‌സ് സ്‌പോര്‍ട്‌സ് സിറ്റിയുടെ പദ്ധതി. വാട്ടര്‍ ആന്‍ഡ് അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് രംഗത്ത് ജെല്ലിഫിഷ് പ്രോജക്ട് 200 കോടിയുടെ പദ്ധതി നടപ്പാക്കും. സ്‌പോര്‍ട്‌സ്, വെല്‍നസ് ആന്‍ഡ് ലൈഫ് സ്‌റ്റൈല്‍ മേഖലയില്‍ 650 കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് പ്രീമിയര്‍ ഗ്രൂപ്പും രംഗത്തുണ്ട്. ജിസിഡിഎ, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, സ്‌പോര്‍ട്‌സ് വെഞ്ചര്‍ തുടങ്ങി 22 ഓളം കമ്പനികള്‍ പദ്ധതികള്‍ അവതരിപ്പിച്ചു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ സന്നിഹിതനായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top