തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്: അപേക്ഷിക്കാം

HIGHLIGHTS : Insurance for coconut workers: Apply now

കോഴിക്കോട് ജില്ലയില്‍ തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് നാളികേരവികസന ബോര്‍ഡ് നടപ്പിലാക്കി വരുന്ന കേരസുരക്ഷാ ഇന്‍ഷുറന്‍സില്‍ അംഗമാകുന്നതിന് വേണ്ടിയുളള അപേക്ഷകള്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്നും ലഭിക്കും.

sameeksha

കടന്നല്‍ കുത്ത്, താല്‍കാലിക അപകടങ്ങള്‍, മരണാനന്തര സഹായം, പൂര്‍ണ്ണ അംഗവൈകല്യം എന്നീ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും (1) അപകട ഇന്‍ഷുറന്‍സ് (2) ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവ വാര്‍ഷിക പ്രീമിയം അടച്ച് ചേരുന്ന ഇന്‍ഡ്യാ പോസ്റ്റ് പെമെന്റ് ബാങ്കിന്റെ സേവനങ്ങളും ലഭ്യമാണ്. ഇന്‍ഷുറന്‍സില്‍ ചേരാന്‍ താത്പര്യമുള്ള തൊഴിലാളികള്‍ക്ക് ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷ നേരിട്ട് കൈപ്പറ്റാമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 8891889720, 0495 2372666, 9446252689.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!