സ്വര്‍ണ്ണ വ്യാപാരികളുടെ സ്ഥാപനങ്ങളിലും, വസതികളിലും പരിശോധന : 100 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി

തൃശൂര്‍:ഓപ്പറേഷന്‍ ആര്‍ക്കന്‍സ്റ്റോണ്‍ എന്ന പേരില്‍ തൃശ്ശൂര്‍ കേന്ദ്രീകരിച്ച് സ്വര്‍ണ്ണാഭരണ ശാലകളില്‍ സംസ്ഥാന ജി.എസ്.ടി വകുപ്പ് നടത്തിയ പരിശോധനയില്‍ 100 കോടിയില്‍ അധികം രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് പ്രാഥമിക വിലയിരുത്തലില്‍ കണ്ടെത്തി. സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് & എന്‍ഫോഴ്‌സ്മെന്റ് വിഭാഗത്തിലെ 200 ല്‍ അധികം ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധനയില്‍ പങ്കെടുത്തത്. ഓഗസ്റ്റ് 26 വൈകിട്ട് 4.30 ന് ആരംഭിച്ച പരിശോധന 27 -ാം തീയതി വരെ നീണ്ടു.

തൃശ്ശൂര്‍ ജില്ല കേന്ദ്രീകരിച്ച് 16 സ്വര്‍ണ്ണ വ്യാപാരികളുടെ സ്ഥാപനങ്ങളിലും, വസതികളും ഉള്‍പ്പെടെ 42 കേന്ദ്രങ്ങളില്‍ ഒരേ സമയം നടത്തിയ പരിശോധനയില്‍ 36 കിലോയോളം സ്വര്‍ണ്ണം അനധികൃതമായി സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.

പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയ നികുതി വെട്ടിപ്പില്‍ നിന്നും ഇതുവരെ 2 കോടിയില്‍ അധികം രൂപ നികുതി, പിഴ ഇനത്തില്‍ സര്‍ക്കാരിലേയ്ക്ക് ഈടാക്കി.

നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണര്‍ അറിയിച്ചു.

 

 

Share news
error: Content is protected !!
Scroll to Top