കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തിട്ടിപ്പ് കേസില്‍ ആരോപണമുയര്‍ന്ന മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. രാവിലെ ചന്തേരി സിഐയുടെ നേതൃത്വത്തിലാണ് പരിശോധന. ചന്തേര പോലീസ് സ്‌റ്റേഷനില്‍ 81 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഏഴ് കേസുകള്‍ നിലവിലുണ്ട്.
ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിക്കൊണ്ടിരുന്ന കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് നല്‍കുന്നതിന് മുന്നോടിയായി വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് എംഎല്‍എയുടെ വീട്ടില്‍ പരിശോധന നടത്തിയത്. എംഎല്‍എയുടെ പടന്നയിലെ വീട്ടിലാണ് പരിശോധന നടന്നത്.
ചെറുവത്തൂര്‍ ആസ്ഥാനമായി ഫാഷന്‍ ഗോള്‍ഡ് ജ്വല്ലിറി എന്ന സ്ഥാപനത്തിലേക്ക് നിക്ഷേപമായി സ്വീകരിച്ച തുക തിരിച്ചുനല്‍കിയില്ലെന്നാണ് പരാതി.




