കാഞ്ഞിരപ്പള്ളി ശബരിമല വനത്തില്‍ അജ്ഞാതസംഘം തമ്പടിച്ചതായുള്ള വാര്‍ത്ത പരന്നതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വനമേഖലയിന്‍ പരിശോധന കര്‍ശനമാക്കി.
റാന്നി, സീതത്തോട്, ഗുരുനാഥന്‍ മണ്ണ്, ചിറ്റാര്‍ മേഖലകളിലാണ് അജ്ഞാതസംഘം തമ്പടിച്ചതായി വാര്‍ത്തപരന്നത്. വനം വകുപ്പിന്റെ പ്രത്യേക കമാന്‍ഡോ സംഘമായ ‘വൈപ്പറും’ ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ള 21 അംഗ സംഘമാണ് മൂന്നുദിവസങ്ങളിലായി വനമേഖല അരിച്ചുപെറുക്കി പരിശോധിച്ചത്. എന്നാല്‍ സംശയകരമായൊന്നും കണ്ടെത്താനായില്ല.
റാന്നി വനാതിര്‍ത്തികളിലെ വീടുകളില്‍നിന്ന് അരിയും മറ്റ് ഭക്ഷ്യസാധനങ്ങളും മറ്റും വ്യാപകമായിട്ട് മോഷണം പോകുകയും വനമേഖലയില്‍ അജ്ഞാതരുടെ സാന്നിധ്യം ഏറുകയും ചെയ്തതോടെയാണ് വനത്തിനുള്ളില്‍ പരിശോധന നടത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




