
വിംബിള്‍ഡന്‍ പുല്‍കോര്‍ട്ടിലെ വാശിയേറിയ ഫൈനല്‍ മത്സരം നേരിട്ടു കണ്ടതിന്റെ ആവേശം പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്ത് സുകുമാരന്‍.’എന്തൊരു ഗംഭീര അനുഭവം’ എന്നായിരുന്നു വിംബിള്‍ഡന്‍ ഫൈനല്‍ മത്സരത്തിന് സാക്ഷിയാകാന്‍ ലഭിച്ച അവസരത്തെക്കുറിച്ച് ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ഉദ്വേഗനിമിഷങ്ങള്‍ക്കൊടുവില്‍ കാര്‍ലോസ് അല്‍കാരസിനെ മലര്‍ത്തിയടിച്ച് യാനിക് സിന്നര്‍ തന്റെ കന്നിക്കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഗ്യാലറിയില്‍ ആര്‍പ്പുവിളികളുമായി ഇന്ദ്രജിത്തുമുണ്ടായിരുന്നു.
”എന്തൊരു അവിശ്വസനീയമായ അനുഭവമായിരുന്നു ഇത്. ബക്കറ്റ് ലിസ്റ്റില്‍ ഒരു ടിക്ക് കൂടി. എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചാമ്പ്യന്‍ഷിപ്പ് കാണാന്‍ കഴിഞ്ഞത് വളരെ രസകരമായിരുന്നു.” ഇന്ദ്രജിത് സുകുമാരന്റെ വാക്കുകള്‍. വിംബിള്‍ഡന്‍ കോര്‍ട്ടില്‍ നിന്നും പകര്‍ത്തിയ നിരവധി ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. യാനിക് സിന്നറിന്റെ ഗംഭീര പ്രകടനത്തിന്റെ ഒരു വീഡിയോയും ചിത്രങ്ങള്‍ക്കൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
സ്‌കൂളിലെ പഴയ സഹപാഠികള്‍ക്കൊപ്പമാണ് ഇന്ദ്രജിത് സുകുമാരന്‍ വിംബിള്‍ഡന്‍ ടെന്നിസ് ഫൈനല്‍ കാണാന്‍ പോയത്. കൂട്ടുകാര്‍ക്കൊപ്പമുള്ള സെല്‍ഫിയും ഇന്ദ്രജിത്ത് സ്വന്തം പേജില്‍ പങ്കുവച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




