രൂപ വീണ്ടും താഴോട്ട് : ഗള്‍ഫ് കറന്‍സികള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്

ഇന്ത്യന്‍ ഓഹരിവിപണി കൂപ്പുകുത്തി
മുംബൈ:  ഇന്ന് വ്യാപരതുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യന്‍ ഓഹരവിപണി. ഇതോടെ വീണ്ടു രുപയുടെ മൂല്യം താഴോട്ട്‌പോയി. ഇന്ന് രാവിലെ രൂപയുടെ മൂല്യം 74.31ല്‍ വ്യാപാരം തുടങ്ങിയെങ്ങിലും 7 മിനിറ്റിനുള്ളില്‍ തന്നെ 74.42രണ്ടിലേക്ക് വീണു.

ഇതോടെ ഏറ്റവുമധികം വിദേശപണം കേരളത്തിലെത്തുന്ന ഗള്‍ഫ് കറന്‍സികളുമായുള്ള ഇന്ത്യയുടെ വിനിമയമുല്യവും റെക്കാര്‍ഡ് നിലവാരത്തിലാണ് . ഇന്ന് ഒരു ഘട്ടത്തില്‍ 20.33 വരെ യുഎഇ ദിര്‍ഹത്തിന്റെ നിരക്ക് ഉയര്‍ന്നു

മുല്യം വര്‍ദ്ധിച്ചതോടെ ഗള്‍ഫിലെ മണി എക്‌സേഞ്ച് കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബാങ്കുകള്‍ വഴിയും ഓണ്‍ലൈനായും പ്രവാസികള്‍ പണം അയച്ചുകൊണ്ടിരിക്കുകയാണ്.

ഗള്‍ഫ് മേഖലയിലെ വിവിധ കറന്‍സികളുമായി ഇന്ത്യന്‍ രൂപുയുടെ ഇന്നത്തെ വിനിമയനിരക്ക്

യു.എ.ഇ ദിര്‍ഹം………………….20.25
സൗദി റിയാല്‍……………………… 19.84
ഖത്തര്‍ റിയാല്‍……………………. 20.44
ഒമാന്‍ റിയാല്‍………………………193.50
കുവൈറ്റ് ദിനാര്‍……………………245.16
ബഹറിന്‍ ദിനാര്‍…………………..197.87

 

Related Articles