
പാരിസ്: പാരിസ് ഒളിംപിക്‌സില്‍ നിന്ന് ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് അയോഗ്യയായി. ബുധനാഴ്ച രാവിലെ നടത്തിയ ശരീരഭാര പരിശോധനയില്‍ താരം പരാജയപ്പെട്ടു. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ്
വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയില്‍ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തുകയായിരുന്നു.
താരത്തെ അയോഗ്യയാക്കാനുള്ള തീരുമാനത്തിനെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ നിരസിക്കപ്പെട്ടാല്‍ ഇന്ത്യയ്ക്ക് ഉറപ്പായ ഒരു മെഡല്‍ നഷ്ടമാകും. താരത്തിന്റെ അയോഗ്യത ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ സ്ഥിരീകരിച്ചു.
പാരീസ് ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യക്കായി വെള്ളിമെഡല്‍ ഉറപ്പാക്കി,സ്വര്‍ണമെഡലിനുവേണ്ടി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കവെയാണ് താരത്തിന് തിരിച്ചടിയുണ്ടായിരിക്കുന്നത്. ബുധനാഴ്ച രത്രി പതിനൊന്നരയ്ക്ക് നടക്കേണ്ട ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായാണ് താരം ഏറ്റുമുട്ടേണ്ടിയിരുന്നത്.




