ഇനി ഓള്‍ പാസ് ഇല്ല;എസ്എസ്എല്‍സി വിജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓള്‍ പാസ് രീതിയില്‍ മാറ്റം.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍മാസത്തില്‍ചേര്‍ന്ന സ്‌കൂള്‍ കോണ്‍ക്ലേവിലെ നിര്‍ദേശങ്ങള്‍ പ്രകാരമാണ് മാറ്റം.

8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇനി പരീക്ഷ ജയിക്കണം. ഓള്‍പാസ് ഉണ്ടായിരിക്കില്ല. സ്‌കൂള്‍ തലത്തിലുള്ള വാര്‍ഷിക പരീക്ഷയാണ് വിജയിക്കേണ്ടത്. ഓരോ വിഷയത്തിനും ജയിക്കാന്‍ കുറഞ്ഞ മാര്‍ക്ക് നിര്‍ബന്ധമാക്കും.2026-27 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷകള്‍ ഈ മിനിമം മാര്‍ക്ക് രീതിയിലാണ് നടത്തുക.

എസ്.എസ്.എല്‍.സിക്ക് വിജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി. ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസിലും അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും ഇതു നടപ്പാക്കും.

 

 

Share news
error: Content is protected !!
Scroll to Top