Section

malabari-logo-mobile

ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകരാൻ മൂന്ന് റഫേൽ വിമാനങ്ങൾ കൂടി

HIGHLIGHTS : Three more Rafale aircraft to strengthen Indian Air Force

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്ത് പകരാന്‍ മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടി രാജ്യത്തെത്തി. പശ്ചിമ ബംഗാളിലെ ഹസിമാര എയിര്‍ബേസില്‍ ഇന്ത്യന്‍ വ്യോമ സേനയുടെ രണ്ടാം സ്‌ക്വാഡ്രന്റെ ഭാഗമായിട്ടാകും യുദ്ധവിമാനങ്ങള്‍ പ്രവര്‍ത്തിക്കുക.

ഫ്രാന്‍സില്‍ നിന്നും നിര്‍ത്താതെ 8000 കിലോമീറ്റര്‍ പറന്നാണ് യുദ്ധവിമാനങ്ങള്‍ രാജ്യത്തെത്തിയത്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ സഹായത്തോടെ വായുവില്‍ നിന്നുകൊണ്ട് തന്നെ ഇന്ധനം നിറയ്ക്കുകയും ചെയ്തു. നിലവില്‍ 24 റഫേല്‍ വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഉള്ളത്.റഫേല്‍ വിമാനങ്ങളുടെ ആദ്യ സ്‌ക്വാഡ്രണ്‍ അംബാലയിലെ എയര്‍ ഫോഴ്സ് സ്റ്റേഷന്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഒരു സ്‌ക്വാഡ്രണില്‍ 18 യുദ്ധവിമാനങ്ങളാണ് ഉള്ളത്.

sameeksha-malabarinews

2016 സെപ്റ്റംബറിലാണ് ഇന്ത്യ റഫേല്‍ വിമാനങ്ങള്‍ക്കായി ഫ്രാന്‍സുമായി കരാറില്‍ ഏര്‍പ്പെട്ടത്. 58,000 കോടിയുടെ മുതല്‍മുടക്കില്‍ 36 വിമാനങ്ങള്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ബാക്കിയുള്ള വിമാനങ്ങള്‍ അധികം വൈകാതെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് വിവരം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!