
പരപ്പനങ്ങാടി:നവജീവന്‍ വായനശാലയുടെ ബാലവേദി കുട്ടികള്‍ക്കായി
LP, UP, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങളിലായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തി.എല്‍.പി വിഭാഗത്തില്‍ ജസിഗ ഡല്ലറ്റ്, സംഘമിത്ര, യു.റിഷാന്‍ എന്നിവരും യു.പി വിഭാഗത്തില്‍ പി.ഭദ്ര, കെ.ആവണി, കെ.പൂജ എന്നിവരും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ടി.കനിഷ്‌ക, വൈഗ ലക്ഷ്മി, ടി.അമല്‍ എന്നിവരും ഓരോ വിഭാഗത്തിലും യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനത്തിന് അര്‍ഹരായി.
പരപ്പനങ്ങാടി ഫാമിലി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ഋഷികേശ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി.
ഒ.കെ.അജിത് മത്സരം നിയന്ത്രിച്ചു. വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കെ.ബി സ്മിത സ്വാഗതവും കേലച്ചംകണ്ടി രാജീവന്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




