താനൂരിൽ മുൻ മരുമകൻ്റെ ആക്രമണത്തിൽ പരിക്കേറ്റ ഭാര്യാമാതാവ് മരണപ്പെട്ടു

താനൂർ :കഴിഞ്ഞ തിങ്കളാഴ്ച്ച താനൂർ മൂലക്കലിൽ മുൻ മരുമകൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ്ചികിത്സയിലായിരുന്ന ഭാര്യാമാതാവ് മരണത്തിന് കീഴടങ്ങി. താനൂർ മൂലക്കൽ പണ്ടാരവളപ്പ് മുത്തംപറമ്പിൽ ജയ(50)യാണ് ഇന്ന് വൈകീട്ട് 4.30 ഓടെ മരണപ്പെട്ടത്.

ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരെ ആക്രമിച്ചകേരളദേശപുരം സ്വദേശി പൊന്നാട്ടിൽ പ്രദീപ് (38) റിമാൻ്റിൽ ജയിലിലാണ്.

  തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ മൂലക്കൽ ചേന്ദംകുളങ്ങര റോഡിൽ വെച്ച് ഭാര്യയായ രേഷ്മ (30) യേയുംഭാര്യാപിതാവ് വേണു (55 ) വിനെയും  ഇരുമ്പു വടിയുമായി ആക്രമിച്ചതിന് ശേഷമാണ് ഇയാൾ തൊട്ടടുത്തുള്ളഭാര്യ വീട്ടിലെത്തി ഭാര്യമാതാവായ ജയയെ അക്രമിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘമാണ്രക്തമൊലിപ്പിച്ച നിലയിൽ ജയയെ കണ്ടെത്തിയത്. ഉടൻ ഇവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലേക്കുംതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അക്രമത്തിന് ശേഷംപൊലീസ് സ്റ്റേഷനിൽ എത്തിയ പ്രതി താൻ ഭാര്യയും ഭാര്യയുടെ മാതാപിതാക്കളുമുൾപ്പെടെ മൂന്ന് പേരെകൊലപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു കീഴടങ്ങിയത്. മൂന്ന് പേരും അക്രമത്തിൽമരണപ്പെട്ടിടുണ്ടാകുമെന്നായിരുന്നു പ്രതി വിശ്വസിച്ചിരുന്നത്. വേർപിരിഞ്ഞു കഴിയുന്ന ഭാര്യ കൂടെ താമസിക്കാൻതയ്യാറാകാത്തതും കുട്ടിയെ വിട്ടു നൽകാത്തതുമാണ് ഇയാളെ അക്രമത്തിന് പ്രേരിപ്പിച്ചത്. ഇയാളുടെഅക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ രേഷ്മ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ തുടരുകയാണ്. രേഷ്മയുടെ പിതാവ് വേണുവിനെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന്കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണപ്പെട്ട ജയ പൊതുപ്രവർത്തകയുംകഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ താനാളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ബി.ജെ.പിസ്ഥാനാർത്ഥിയുമായിരുന്നു. രഞ്ജിത് മകനാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top