HIGHLIGHTS : In Parappanangadi, a husband stabbed his wife with a knife and injured her.

പരപ്പനങ്ങാടി : ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു. പരപ്പനങ്ങാടി പുത്തരിക്കൽ ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു.പുത്തരിക്കൽ പൊട്ടിക്കുളത്ത് അരുൺ (36 ) ആണ് ഭാര്യ മേഘ്നയെ കുത്തിപ്പരിക്കേൽപ്പിച്ചത്.
ഇന്നു വൈകുന്നേരം 6 മണിയോടടുത്താണ് സംഭവം.
ഇവർ തമ്മിൽ തെറ്റി കഴിയുകയായിരുന്നു.
കുട്ടികളെ കാണാൻ ഭർത്താവിൻ്റെ വീട്ടിലെത്തിയ മേഘ്നയെ കാണാൻ ഭർത്താവ് സമ്മതിച്ചില്ലത്രെ ഇതെ ചൊല്ലി വാക്ക് തർക്കം നടത്തുകയും ഭർത്താവ് വീട്ടിലെ വെട്ട് കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഭർത്താവിനെ പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
