HIGHLIGHTS : ക്രാന്തി എന്ന ചിത്രത്തില്‍ സണ്ണി വെയിനിന്റെ നായിക സ്ഥാനത്തു നിന്ന് ഭാമ പിന്മാറിയതിന് പിന്നാലെ, അപ്പവും വീഞ്ഞും എന്ന ചിത്രത്തില്‍ നിന്ന് രാഗിണിയും
ക്രാന്തി എന്ന ചിത്രത്തില്‍ സണ്ണി വെയിനിന്റെ നായിക സ്ഥാനത്തു നിന്ന് ഭാമ പിന്മാറിയതിന് പിന്നാലെ, അപ്പവും വീഞ്ഞും എന്ന ചിത്രത്തില്‍ നിന്ന് രാഗിണിയും പിന്മാറിയത് ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്തുകൊണ്ട് സണ്ണിയ്ക്ക് നായികമാര്‍ വാഴുന്നില്ലെന്ന തരത്തില്‍ ഗോസിപ്പുകാര്‍ വാര്‍ത്ത പടച്ചുവിടാന്‍ തുടങ്ങി.
സണ്ണി വെയിന്‍ നായകനായെത്തിയ സാരഥി എന്ന ചിത്രം പൊട്ടിയതോടെയാണ് രാഗിണി പിന്മാറിയതെന്നുവരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തനിക്ക് സണ്ണി വെയിനുമായോ മറ്റ് ക്രൂ അംഗങ്ങളുമായോ യാതൊരു പ്രശ്നവുമില്ലെന്ന് രാഗിണി നന്ദ്വനി തന്നെ വ്യക്തമാക്കി.
മലയാളികളോടും മലയാള സിനിമകളോടും തനിയ്ക്കെന്നും ബഹുമാനമാണെന്നും സുഖമില്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ അഭിനയിക്കാന്‍ സാധിക്കാത്തതെന്നും രാഗിണി അറിയിച്ചു. വൈറല്‍ ഫീവര്‍ ആയതിനാല്‍ ഡോക്ടര്‍ രണ്ട് ആവ്ചത്തെ റസ്റ്റ് ആവശ്യപ്പെട്ടിരിക്കുകയാണത്രെ.
പെരുച്ചാഴി എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായി മലയാളത്തിലെത്തിയ രാഗിണിയാണ് അപ്പവും വീഞ്ഞും എന്ന ചിത്രത്തില്‍ സണ്ണി വെയിനിന്റെ നായികയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ രാഗിണി പിന്മാറിയതിനെ തുടര്‍ന്ന് രേഷ്മ രാത്തോര്‍ എന്ന നടി തെലുങ്കില്‍ നിന്നും എത്തിയിട്ടുണ്ട്.