Section

malabari-logo-mobile

ഋഷിരാജ് സിങ്ങിന്റെ വേഗപ്പുട്ടില്ലാത്ത ബാറ്റിങ്ങില്‍ പേടിക്കാതെ പത്രക്കാര്‍

HIGHLIGHTS : തിരു : download (4)ഋഷിരാജ് സിങ്ങിന്റെ തകര്‍പ്പനടികള്‍ക്കുമുന്നില്‍ പത്രക്കാര്‍ ഭയന്നില്ല എസ്.ബി.ടി ജെ.പി.എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സെലിബ്രിറ...

തിരു : download (4)ഋഷിരാജ് സിങ്ങിന്റെ തകര്‍പ്പനടികള്‍ക്കുമുന്നില്‍ പത്രക്കാര്‍ ഭയന്നില്ല എസ്.ബി.ടി ജെ.പി.എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സെലിബ്രിറ്റി ടീമിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി തിരുവന്തപുരം പ്രസ്‌ക്ലബ്ബ്.വിജയിച്ചു.

തുടര്‍ച്ചയായ രണ്ട് ബൗണ്ടറികള്‍ പായിച്ച് ബോളിംഗിന്റെ വേഗതക്ക് പൂട്ടിട്ട ഋഷിരാജ് സിംഗ് തന്നെയായിരുന്നു സെന്‍ട്രല്‍ സ്റ്റേഡിയത്തിന് ആവേശം. സെലിബ്രിറ്റി ടീമിന്റെ തുടക്കം ഗംഭീരമാക്കിയപ്പോള്‍ മത്സരത്തിനും വീറും വാശിയുമുണ്ടായി. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന് മുന്നില്‍ 64 റണ്‍സിന് കീഴടങ്ങിയെങ്കിലും ഋഷിരാജ് സിംഗും ഷാഫി പറമ്പില്‍ എം.എല്‍.എയും കാണികളെ നിരാശരാക്കിയില്ല. ടോസ് നേടിയ സെലിബ്രിറ്റി നിശ്ചിത 10 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 64 റണ്‍സെടുത്തത്. ഓരോ നിമിഷവും ആവേശമുയര്‍ത്തിയ കളിയില്‍ പ്രസ്‌ക്ലബ്ബിനെതിരെ വെല്ലുവിളി സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ സെലിബ്രിറ്റിയുടെ കിഷോര്‍ സത്യ 16 പന്തില്‍ 15 റണ്‍സും ഷാഫി പറമ്പില്‍ 14 പന്തില്‍ 12 ഉം കൃഷ്ണ കുമാര്‍ 10 പന്തില്‍ 12 റണ്‍സുമെടുത്ത് താരമൂല്യത്തിന്റെ തിളക്കം നിലനിര്‍ത്തി. പ്രസ്‌ക്ലബ്ബിന് നഷ്ടപ്പെട്ട ഏക വിക്കറ്റ് നേടിയത് ക്യാപ്റ്റനായ ഷാഫി പറമ്പിലായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ പ്രസ്‌ക്ലബ് ടീമിനെ ഒരു സന്ദര്‍ഭത്തില്‍ പോലും സമ്മര്‍ദ്ദത്തിലാക്കാന്‍ സെലിബ്രിറ്റിക്ക് കഴിഞ്ഞില്ല. ആദ്യ ഓവറില്‍ തന്നെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ രാജേഷ് രാജേന്ദ്രന്റെ (രണ്ട്) വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും പ്രസ്‌ക്ലബ്ബ് ക്യാപ്റ്റന്‍ ജയന്‍ മേനോന്‍ ടീമിനെ നിസാരമായി കരയ്ക്കടുപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. മൂന്ന് സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം 25 ബോളില്‍ 34 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജയന്‍ മേനോന്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. 19 ബോളില്‍ 24 റണ്‍സെടുത്ത ജോമി മാത്യുവുമൊത്തുള്ള കൂട്ടുകെട്ടാണ് പ്രസ്‌ക്ലബ്ബിനെ വിജയത്തിലെത്തിച്ചത്. കാണികളുടെ പങ്കാളിത്തം കൊണ്ട് സെലിബ്രിറ്റികളുടെ കളി കൂടുതല്‍ ആവേശകരമായി.
മൂന്ന് പന്തുകള്‍ മാത്രം നേരിട്ട ഋഷിരാജ് എട്ട് റണ്‍സ് നേടി. രാജ് ഹെബ്ബാര്‍ അന്ന്, എം.എ നിഷാദ് രണ്ട്, സൈജു കുറുപ്പ് ഒന്ന്, മണിക്കുട്ടന്‍ അഞ്ച്, സജി സുരേന്ദ്രന്‍ ഒന്ന്, രാജീവ് പിള്ള മൂന്ന് എന്നിങ്ങനെയാണ് സെലിബ്രിറ്റിയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ നേടിയ റണ്‍സ്.
3.30ഓടെ സെന്‍ട്രല്‍ സ്റ്റേഡിയത്തെ വര്‍ണാഭമാക്കിയ മാര്‍ച്ച് പാസ്സോടെയാണ് സെലിബ്രിറ്റി ടീമിനെ വരവേറ്റത്. ഓരോ ജില്ലകളുടെ ബാനറുകള്‍ക്ക് പിന്നില്‍ അണിനിരന്ന താരങ്ങള്‍ വിശിഷ്ടാതിഥിയായ കേന്ദ്രമന്ത്രി ഡോ. ശശി തരൂരിന് സല്യൂട്ട് നല്‍കി. തുടര്‍ന്ന് ഗ്രൗണ്ടില്‍ ഋഷിരാജ് സിംഗിനെതിരെ തരൂര്‍ പന്തെറിഞ്ഞു. തരൂരിന്റൈ മൂന്ന് പന്തുകളെ അടിച്ചുയര്‍ത്തിയ സിംഗിന്റെ പ്രകടനമാണ് ആരവങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നെ വാശിയേറിയ പോരാട്ടമായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!