മലപ്പുറം: ജില്ലയിലെ ഹോട്ട് സ്‌പോട്ട് മേഖലയായ ഒഴൂര്‍ പഞ്ചായത്തിലെ മണലിപ്പുഴയില്‍ ജുമാ മസ്ജിദില്‍ കയറി മഗരിബ് നമസ്‌കാരം നിര്‍വഹിച്ച തെയ്യാല സ്വദേശികളായ നാല് പേര്‍ക്കെതിരെ താനൂര്‍ പോലീസ് കേസെടുത്തു. അടച്ചിട്ട പളളിയുടെ മതില്‍ ചാടി കടന്നാണ് വിശ്വാസികള്‍ നാല് പേരും നമസ്‌കാരത്തിനായി പള്ളിയില്‍ ഒത്തുകൂടിയതെന്നാണ് റിപ്പോര്‍ട്ട്.
തെയ്യാല സ്വദേശികളായ തൊട്ടിയില്‍ കൊല്ലഞ്ചേരി മുഹമ്മദലി, ഹംസ നീലങ്ങത്ത് , മുഹമ്മദ് പൈനാട്ടില്‍ , ഹംസ വടത്ത് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്
ഒഴുര്‍ പഞ്ചായത്തില്‍ പോലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് നിരന്തരം കൊറോണ വൈറസിനെതിരെ പോരാട്ടം നടത്തുന്ന സന്ദര്‍ഭത്തിലുള്ള പ്രതികളുടെ ഈ പ്രവര്‍ത്തി ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.




