വയനാട് വെള്ളമുണ്ടയില്‍ മദ്യം കഴിച്ച് അച്ഛനും മകനും ഉള്‍പ്പെടെ മൂന്ന് മരണം

കല്‍പ്പറ്റ: വെള്ളമുണ്ടയില്‍ മദ്യം കഴിച്ച അച്ഛനും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍മരിച്ചു. വിഷമദ്യം അകത്തുചെന്നാണ് മരണം എന്നാണ് സൂചന. വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗന്നായി(75) മകന്‍ പ്രമോദ്(35),ബന്ധു പ്രസാദ്(35) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് പൂജ ചെയ്യാനായി വീട്ടിലെത്തിയ ആള്‍ നല്‍കിയ മദ്യം കഴിച്ച് തിഗന്നായി അവശതയിലായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തിഗന്നായി മരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങള്‍ ഉള്ള ആളായതുകൊണ്ട് മരണകാരണം മദ്യമായിരിക്കില്ലെന്നാണു ബന്ധുകള്‍ ആദ്യം കരുതിയത്. എന്നാല്‍ രാത്രി 10 മണിയോടെ ബാക്കി വന്ന മദ്യം കഴിച്ച പ്രസാദും പ്രമോദും കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ഇരുവരെയും മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രമോദ് വഴിമധ്യേയും പ്രസാദ് ആശുപത്രിയില്‍ വെച്ചും മരിച്ചു. പ്രസാദിന്റെ ഭാര്യ: ഷീജ. പരേതനായ ഗോപലനാണ് പിതാവ്. മാതാവ്: കല്യാണ്. പ്രമോദ് അവിവാഹിതനാണ്. മാതാവ്:ഭാരതി.

Related Articles