പരപ്പനങ്ങാടിയില്‍ ഹോം ഗാര്‍ഡിനെ അടിച്ചുപരിക്കേല്‍പ്പിച്ചു; ഒരാള്‍ പിടിയില്‍

പരപ്പനങ്ങാടി :ചെട്ടിപ്പടി ജംഗ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പരപ്പനങ്ങാടി സ്റ്റേഷനിലെ ഹോംഗാര്‍ഡിനെ യുവാവ് അടിച്ചു പരിക്കേല്‍പിച്ചു .വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം .ഗുരുതരമായി പരിക്കേറ്റ ഹോംഗാര്‍ഡ് തെന്നാരംവാക്കയില്‍ ശിവദാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .സംഘര്‍ഷത്തിനിടെ പോലീസ് വളണ്ടിയര്‍ ജാബിറിനു നേരെയും കയ്യേറ്റമുണ്ടായി.

കോട്ടക്കടവ് വഴി ചെട്ടിപ്പടിയിലെത്തിയ ഒരു ബസ് തടഞ്ഞതുമായി ബന്ധപെട്ടുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതി ചെട്ടിപ്പടി സ്വദേശിയായ യുവാവിന്റെ ശക്തമായ ഇടിയെ തുടര്‍ന്നു ശിവദാസന്റെ മൂക്കിന് സാരമായ പരിക്കേല്‍ക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു .

സംഭവത്തിന് ശേഷം അതുവഴി വന്ന പോലീസ് വാഹനത്തില്‍ ശിവദാസനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആക്രമണം നടത്തിയ യുവാവ് പോലീസ് കസ്റ്റഡിയിലാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top