Section

malabari-logo-mobile

സഹതാരങ്ങള്‍ക്കും എച്ച്‌ഐവി പരിശോധന നടത്തണം;സണ്ണി ലിയോണ്‍

HIGHLIGHTS : മുംബൈ: ബോളിവുഡ് താരം സണ്ണിലിയോണിനൊപ്പം അഭിനയിക്കണമെങ്കില്‍ ഇനിമുതല്‍ എച്ച്‌ഐവി പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കണം. തന്റെ കൂടെ അഭിനയിക്കുന്ന സഹതാരങ്ങള...

sunnysunnyമുംബൈ: ബോളിവുഡ് താരം സണ്ണിലിയോണിനൊപ്പം അഭിനയിക്കണമെങ്കില്‍ ഇനിമുതല്‍ എച്ച്‌ഐവി പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കണം. തന്റെ കൂടെ അഭിനയിക്കുന്ന സഹതാരങ്ങള്‍ എച്ച്‌ഐവി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന താരത്തിന്റെ ഈ നിര്‍ബന്ധം സംവിധായകരെയും നിര്‍മ്മാതാക്കളെയും വട്ടം കറക്കുകയാണ്.

ബോളിവുഡില്‍ അഭിനയിക്കുമ്പോള്‍ ധാരാളം ചൂടന്‍രംഗങ്ങളില്‍ അഭിനയിക്കേണ്ടി വരുമെന്നും അതിനാല്‍ സഹതാരങ്ങള്‍ എന്തു തന്നെയായാലും എച്ച്‌ഐവി ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാണ് താരം പറയുന്നത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് താരം ഇത്തരം ഒരു ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതെന്നാണ് ബോളിവുഡില്‍ നിന്നുള്ള സംസാരം.

sameeksha-malabarinews

ജിസം 2 എന്ന ചിത്രത്തില്‍ സണ്ണിലിയോണിനൊപ്പം അഭിനയിച്ച സഹ താരങ്ങളായ രണ്‍ദീപ് ഹുഡ, അരുണോദയ് സിങ് എന്നിവരോടാണ് താരം പരിശോധന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

ഏതായാലും ബോളിവുഡിലെ ചൂടുള്ള താരത്തെ പിണക്കാന്‍ തയ്യാറാകാത്ത നിര്‍മ്മാതാക്കളും സംവിധായകരും സഹതാരങ്ങളുടെ റിപ്പോര്‍ട്ടിനു വേണ്ടി നെട്ടോട്ടമോടുകയാണെന്നാണ് ബോളിനുഡിലെ അണിയറ സംസാരം. എന്നാല്‍ സണ്ണിലിയോണിന്റെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ഡാനിയല്‍ വെബ്ബര്‍ ഈ ആരോപണം പാടെ നിഷേധിച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!