സെപ്റ്റംബർ ഒന്ന് മുതൽ എല്ലാ ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമെന്ന ഉത്തരവുമായി ഗതാഗത മന്ത്രി ആന്റണി രാജു.മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് നടന്ന യോഗതത്തിലാണ് തീരുമാനം.
ഡ്രൈവറും മുൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണം.കേന്ദ്ര നിയമം അനുസരിച് ഹെവി വാഹനങ്ങൾക്കെല്ലാം സീറ്റ് ബെൽറ്റ് നിർബന്ധമാണെന്നും സംസ്ഥാനത്ത് ഇത്രയും കാലം ഇളവ് നൽകിയതായിരുന്നു.
സെപ്റ്റംബർ വരെ സമയം കൊടുത്തത് ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനാണ്.കെ എസ് ആർ ടി സി ഉൾപ്പടെ എല്ലാ ഹെവി വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




