പതിനാലാമത്തെ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍, ജാര്‍ഖണ്ഡില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു

HIGHLIGHTS : Hemant Soren becomes 14th Chief Minister, new cabinet takes office in Jharkhand

റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ദ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. നാലാം തവണയാണ് ഹേമന്ദ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയാവുന്നത്. പുതിയ മന്ത്രിസഭ സത്യപ്രതിഞ്ജ ചെയ്തു. ഇന്ത്യ സഖ്യമാണ് സംസ്ഥാനത്ത് അധികാരമേറ്റത്. സംസ്ഥാനത്തിന്റെ പതിനാലാമത്തെ മുഖ്യമന്ത്രിയായാണ് മുഖ്യ ഭരണ കക്ഷിയായ ജെഎംഎമ്മിന്റെ ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍, ഉദയനിധി സ്റ്റാലില്‍ തുടങ്ങിയവര്‍ സംസ്ഥാനത്തെ പുതിയ മന്ത്രിസഭാ ചടങ്ങില്‍ പങ്കെടുത്തു.

റാഞ്ചിയിലെ ഔദ്യോഗിക വസതിയില്‍ ഇന്ത്യ സഖ്യം നേതാക്കള്‍ യോ?ഗം ചേര്‍ന്നാണ് ഹേമന്ത് സോറനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. 4 മന്ത്രിസ്ഥാനങ്ങളാണ് 16 സീറ്റുള്ള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ആര്‍ജെഡിക്കും, സിപിഐ എംഎല്ലിനും ഓരോ മന്ത്രി സ്ഥാനങ്ങളും നല്‍കിയേക്കും. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ 56 സീറ്റുകള്‍ നേടിയാണ് ഇന്ത്യ സഖ്യം വീണ്ടും അധികാരത്തിലെത്തിയത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!