മലപ്പുറം ജില്ലയിലെ എസ് എസ് എല്‍ സി പരീക്ഷാര്‍ത്ഥികള്‍ക്കായി ‘ഹെല്‍പ്പ് ലൈന്‍ 2025’ ആരംഭിച്ചു

HIGHLIGHTS : 'Helpline 2025' launched for SSLC candidates in Malappuram district

മലപ്പുറം ജില്ലയില്‍ എസ് എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ‘ഹെല്‍പ്പ് ലൈന്‍ 2025’ പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ സഹായത്തോടെ പരീക്ഷാ ദിവസങ്ങളില്‍ പത്താംതരത്തിലെ വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് സംശയങ്ങള്‍ ചോദിക്കാം.

ഒരോ വിഷയത്തിനും മറുപടി നല്‍കാന്‍ പരിചയ സമ്പന്നരായ ആര്‍ പി മാര്‍ അടങ്ങുന്ന വലിയ പൂള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാകള്‍ക്കുമായി നല്‍ക ലിസറ്റില്‍ നിന്ന് അദ്ധ്യാപകന് നേരെയുള്ള നമ്പറില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് അവരുടെ ചാറ്റിലേക്ക് പോകുകയും, സംശയ നിവാരണം നടത്തുകയും ചെയ്യാവുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയത്.

sameeksha-malabarinews

ഇവ https://malappuramperumaedu.weebly.com/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. രണ്ട് വര്‍ഷം മുമ് ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സഹായികള്‍, മോഡല്‍ ചോദ്യങ്ങള്‍ എന്നിവ ലഭ്യമാണ്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരീക്ഷ കാലത്തെ മാനസിക സംഘര്‍ഷം ലഘൂകരിക്കാനും ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുന്നതിനുള്ള തയ്യാറെടുപ്പിനുമായി ജില്ലാ മാനസിക ആരോഗ്യ പ്രോജക്റ്റിലെ കൗണ്‍സിലര്‍മാരുടെ സേവനവും പെരുമ സൈറ്റില്‍ ലഭ്യമാണെന്ന് മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!