പരപ്പനങ്ങാടി: വ്യാഴാഴ്ച ഉച്ചക്ക് ഉണ്ടായ ശക്തമായ കാറ്റില്‍ പരപ്പനങ്ങാടി ഒട്ടുമ്മല്‍ കടപ്പുറത്ത് മത്സ്യതൊഴിലാളിയുടെ വീട് തകര്‍ന്നു. ഒട്ടുമ്മല്‍ മുജാഹിദ് മസ്ജിദിന്നടുത്ത് താമസിക്കുന്ന മുസാമിന്റെ പുരക്കല്‍ അബ്ബാസിന്റെ വീടാണ് ഇന്ന് പകല്‍ ഉണ്ടായ ശക്തമായ കാറ്റില്‍ തകര്‍ന്ന് വീണത്.
വീടിന്റെ ചുമരു മുറിഞ്ഞ് വീടിന്റെ കോണ്‍ക്രീറ്റ് സ്ലാബ് നിലംപതിക്കുകയായിരുന്നു.
ഈ സമയത്ത് വീട്ടിലുണ്ടായിരുന്നവര്‍ അല്‍ഭുതകരമായാണ് പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടത്.
5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നത്
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




