ഭക്ഷണ ശാലകളില്‍ പരിശോധനയുമായി ആരോഗ്യ വകുപ്പ്

‘ഹെല്‍ത്തി കേരള’യുടെ ഭാഗമായി ചാപ്പനങ്ങാടി, പറങ്കിമൂച്ചിക്കല്‍ പ്രദേശത്തെ ഭക്ഷണപാനീയ വില്‍പന ശാലകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. കടകളുടെ ലൈസന്‍സ്, ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ള പരിശോധന സര്‍ട്ടിഫിക്കറ്റ്, മാലിന്യ നിര്‍മാര്‍ജ്ജന സൗകര്യങ്ങള്‍, പുകയില നിരോധന മുന്നറിയിപ്പ് ബോര്‍ഡ് എന്നിവ പരിശോധനാ വിധേയമാക്കി.

അനുമതി പത്രങ്ങള്‍ ഇല്ലാത്തതും നിര്‍ദേശങ്ങള്‍ പാലിക്കാത്തതുമായ സ്ഥാപനങ്ങള്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൊന്മള കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അസിം ലബ്ബ പൂയപ്പള്ളില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ നിധീഷ് ബാബു, അനുചന്ദ്രന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top