കൊച്ചി:പുലിപ്പല്ല് വിവാദങ്ങള്‍ക്കിടെ പുറത്തിറങ്ങിയ തന്റെ ആല്‍ബം ‘മോണോ ലോവ’ എങ്ങിനെയുണ്ടെന്ന് വേടന്‍ മാധ്യമപ്രവര്‍ത്തകരോട്. വേടനെ റേഞ്ച് ഓഫീസില്‍ നിന്ന് കോടതിയിലേക്ക് ഹാജരാക്കാന്‍ കൊണ്ടുപകുന്നവഴിയാണ് പുതിയ ആല്‍ബത്തെ കുറിച്ച് ചോദിച്ചത്. ഇനിയും നല്ല പാട്ടുകള്‍ ഉണ്ടാകും, കാത്തിരിക്കണമെന്നും റാപ്പര്‍ വേടന്‍ പറഞ്ഞു.
പുതിയ ആല്‍ബത്തെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വേടന്‍. പുലിപ്പല്ല് കേസില്‍ വേടനെ വീട്ടിലും ലോക്കറ്റ് നിര്‍മിച്ച ജ്വല്ലറിയിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
വിവാദങ്ങള്‍ക്കിടെയാണ് വേടന്റെ ‘മോണോലോവ’ എന്ന ആല്‍ബം റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം പുലിപ്പല്ല് കേസില്‍ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്റെ പുതിയ ആല്‍ബം ഇന്ന് റിലീസ് ചെയ്യുമെന്ന് വേടന്‍ പറഞ്ഞിരുന്നു.
ഫ്ളാറ്റില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ വേടനെ പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു.




