HIGHLIGHTS : Haryana and Jammu and Kashmir to the polling booth
ന്യൂഡല്‍ഹി: രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം സെപ്റ്റംബര്‍ 18, രണ്ടാംഘട്ടം സെപ്റ്റംബര്‍ 25, മൂന്നാംഘട്ടം ഒക്ടോബര്‍ 1 തീയതികളാണ്. ഹരിയാനയില്‍ ഒക്ടോബര്‍ 1നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലിന്.
കേരളത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലേയ്ക്കും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും പ്രഖ്യാപിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഹരിയാനയിലും ജമ്മു കശ്മീരിലും മാത്രമാണ് നിലവില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. 85 വയസ്സ് കഴിഞ്ഞവര്‍ക്ക് വീട്ടില്‍ വോട്ടുരേഖപ്പെടുത്താന്‍ സൗകര്യമുണ്ടായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു