കോഴിക്കോട്: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കോഴി ക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾക്ക് മുൻ കൂർ ജാമ്യം. പ്രിൻസിപ്പൽ ജി ല്ലാ സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാറാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഭർത്താവുമായുള്ള കുടുംബപ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനംനൽകി രണ്ടുവർഷത്തിനിടെ പലതവണ പീഡിപ്പിച്ചെന്ന് കണ്ണൂർ സ്വദേശിനി നൽകിയ പരാതിയിലാണ് കേസ്.
പരപ്പനങ്ങാടി ആനങ്ങാടിയിൽ ഖാസിയുടെ വീടിനുമുന്നിൽ സന്ദർശകർക്കുള്ള ഷെഡിൽ വച്ചാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറഞ്ഞു.
അറസ്റ്റ് ചെയ്താൽ 50,000 രൂപ യുടെ രണ്ട് ആൾ ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് ഉത്തരവ്. സംഭവസ്ഥലം പരപ്പനങ്ങാടി പൊലീസ് പരിധിയിലായതിനാൽ കേസ് അവിടേക്ക് മാറ്റി.




