സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹൈദരലി ശിഹാബ് തങ്ങളെ അപമാനിച്ചതിന് പരപ്പനങ്ങാടിയില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

പരപ്പനങ്ങാടി: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചതിന് പരപ്പനങ്ങാടിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പരപ്പനങ്ങാടി പുത്തന്‍കടപ്പുറം സ്വദേശി പള്ളിച്ചന്റെ പുരയ്ക്കല്‍ റഹൂഫ്(26), പുത്തരിക്കല്‍ സ്വദേശി പി പി ഫൈസല്‍(30) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന റമദാന്‍ റിലീഫ് വിതരണത്തിന്റെ പോസ്റ്റില്‍ ഹൈദരലി തങ്ങളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഹാന്‍സിന്റെ പാക്കറ്റ് സഹിതമുള്ള ഭക്ഷണകിറ്റാക്കി ചിത്രീകരിച്ച പോസ്റ്റാണ് ഇവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

പരപ്പനങ്ങാടി മുന്‍സിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ആസിഫ് പാട്ടശ്ശേരി പരാതിയിലാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top