Section

malabari-logo-mobile

ഹനുമാന്‍ ജാട്ട് വിഭാഗത്തില്‍ പെട്ടതാണെന്ന് യുപി മന്ത്രി

HIGHLIGHTS : ലഖ്‌നൗ: ഭഗവാന്‍ ഹനുമാന്റെ ജാതിയുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ അവസാനിക്കുന്നില്ല. പുതിയ പ്രസ്താവനയുമായി വന്നിരിക്കുന്നത് ഉത്തര്‍പ്രദേശിലെ മന്ത്രി ച...

ലഖ്‌നൗ: ഭഗവാന്‍ ഹനുമാന്റെ ജാതിയുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ അവസാനിക്കുന്നില്ല. പുതിയ പ്രസ്താവനയുമായി വന്നിരിക്കുന്നത് ഉത്തര്‍പ്രദേശിലെ മന്ത്രി ചൗധരി ലക്ഷ്മിനാരായണന്‍ ആണ്. അദ്ദേഹം പറയുന്നത് ഇങ്ങിനെയാണ് ഞാന്‍ കരുതുന്നത് ഹനുമാന്‍ജി ജാട്ട് വിഭാഗത്തില്‍ പെട്ടതാണ് എന്നാണ്. ഇങ്ങനെ കരുതാന്‍ കാരണം ആരെങ്കിലും കുഴപ്പത്തില്‍ പെട്ടെന്ന് കണ്ടാല്‍ കാര്യമറിയാതെ എടുത്തുചാടുന്നത് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം ഉത്തര്‍പ്രദേശ് എംഎല്‍എ യും ബിജെപി നേതാവുമായ മുക്കാല്‍ നവാബ് ഹനുമാന്‍ മുസല്‍മാന്‍ ആണെന്നാണ് വിശ്വസിക്കുന്നതെന്നും. അതുകൊണ്ടാണ് മുസ്ലീങ്ങള്‍ റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, കുറുബാന്‍ തുടങ്ങി ഹനുമാനെ പേരിനോട് സാമ്യമുള്ള പേരുകള്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു,
എന്നാല്‍ ഹനുമാന്‍ വനവാസിയും ആദിവാസിയും ആണെന്നായിരുന്നു ആല്‍വാറിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസംഗിച്ചത്. ബിജെപി എംപി സാവിത്രി ഭായ് ഫുലെ പറഞ്ഞത് മനു വാദികള്‍ക്ക് ഹനുമാന്‍ ദളിതനും അടിമയും ആയിരുന്നുവെന്നാണ്. എന്നാല്‍ ഹനുമാന്‍ വനവാസിയോ ആദിവാസിയോ അല്ലെന്നും ജൈന നായിരുന്നു എന്നുപറഞ്ഞാണ് ജൈനമത സന്യാസി രംഗത്തുവന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!