HIGHLIGHTS : Hajj services to resume from three embarkation points from Friday

കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വ്വീസ് വെള്ളിയാഴ്ച ആരംഭിക്കുന്നതോടെ മെയ് 22 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തെ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും ഹജ്ജ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. കൊച്ചിയില്‍ നിന്നും ആദ്യ ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം 5.55 ന് പുറപ്പെടുന്ന എസ്. വി 3067 നമ്പര്‍ വിമാനത്തില്‍ 146 പുരുഷന്മാരും 143 സ്ത്രീകളും ഇതേ ദിവസം രാത്രി 8.20 ന് പുറപ്പെടുന്ന രണ്ടമാത്തെ വിമാനത്തില്‍ 146 പുരുഷന്മാരും 140 സ്ത്രീകളും പുറപ്പെടും. ശനിയാഴ്ച പുറപ്പെടുന്ന വിമാനത്തില്‍ പൂര്‍ണ്ണമായും വനിതാ തീര്‍ത്ഥാടകരാണ് യാത്രയാവുക. ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാത്രി 7 മണിക്ക് ബഹു. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വ്വഹിക്കും.

വെള്ളിയാഴ്ച കോഴിക്കോട് നിന്നും രണ്ട്, കണ്ണൂരില്‍ നിന്നും ഒന്ന് വീതം വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. കോഴിക്കോട് നിന്നും പുലര്‍ച്ചെ 12.45 ന് പുറപ്പെടുന്ന വിമാനത്തില്‍ 86 പുരുഷന്മാരും 85 സ്ത്രീകളും രാവിലെ 7.40 ന് പുറപ്പെടുന്ന വിമാനത്തില്‍ 82 പുരുഷന്മാരും 91 സ്ത്രീകളും പുറപ്പെടും. കണ്ണൂരില്‍ നിന്നും വൈകുന്നേരം 4.30 ന് പുറപ്പെടുന്ന വിമാനത്തില്‍ 167 തീര്‍ത്ഥാടരാണ് യാത്രയാവുക.
കോഴിക്കോട് നിന്നും ഇത് വരെ 14 വിമാനങ്ങളിലായി 2415, കണ്ണൂരില്‍ നിന്നും 8 വിമാനങ്ങളിലായി 1363 തീര്‍ത്ഥാടകരും വിശുദ്ധ മക്കയിലെത്തി. തീര്‍ത്ഥാടകര്‍ക്ക് ജിദ്ധ എയര്‍പോര്‍ട്ടിലും മക്കയിലും വിവിധ മലയാളി സന്നദ്ധ സംഘടനകളുടെ നേൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കുന്നത്. ഈത്തപ്പഴം, മുസ്വല്ല എന്നിവ നല്‍കിയാണ് തീര്‍ത്ഥാടകരെ വരവേല്‍ക്കുന്നത്. മക്കയിലെ താമസ സ്ഥലത്ത് എത്തിയ തീര്‍ത്ഥാടകര്‍ സംഘങ്ങളായി എസ്.എച്ച്.ഐ മാരുടെ നേതൃത്തത്തില്‍ ഉംറ കര്‍മ്മം നിര്‍വ്വഹിക്കുന്നതിനായി പുറപ്പെടുന്നുണ്ട്.
വ്യാഴാഴ്ച കരിപ്പൂരില്‍ നിന്നും മൂന്ന് വിമാനങ്ങളാണ് ഹാജിമാര്‍ക്കായി സര്‍വ്വീസ് നടത്തുക. പുലര്‍ച്ചെ 12.30 നും രാവിലെ 7.40 നും വൈകുന്നേരം 4.5 നുമാണ് വിമാനങ്ങള്‍ പുറപ്പെടുക. മൂന്ന് വിമാനങ്ങളിലായി 519 പേര്‍ യാത്രതിരിക്കും. കണ്ണൂരില്‍ നിന്നും പുലര്‍ച്ചെ 3.55 നും രാത്രി 7.25 നുമാണ് സര്‍വ്വീസ്.
കരിപ്പൂരില്‍ ഇന്ന് ബുധനാഴ്ച മൂന്ന് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തി. വിവിധ സംഘങ്ങള്‍ക്കുള്ള യാത്രയയപ്പ് സംഗമങ്ങളില്‍ എം.എല്‍.എമാരായ രമേശ് ചെന്നിത്തല, അഡ്വ. പി.ടി.എ റഹീം, ടി.വി ഇബ്‌റാഹീം എന്നിവരും മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു, തീര്‍ത്ഥാടകര്‍ക്ക് യാത്രാ മംഗളങ്ങള്‍ നേര്‍ന്നു. ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഹജ്ജ് സെല്‍ സ്‌പെഷ്യ ഓഫീസര്‍ യു.അബ്ദുല്‍ കരീം ഐ.പി.എസ്, അസി.സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത്, യുസുഫ് പടനിലം, അബ്ദു റഹ്മാന്‍ സഖാഫി ഊരകം, അബ്ദു റഊഫ് ബാഖവി കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു